വടകര : പുതുപ്പണം കടത്തനാട് കെ.പി.സി.ജി.എം കളരി സംഘം വാർഷികത്തിന്റെ ഭാഗമായി പുതുപ്പണം കടത്തനാട് കെ പി സി ജി എം കളരിസംഘത്തിൽ നടന്ന കളരിപ്പയറ്റ് മത്സരം കെ.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി ലവ്‌ലിൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ഗൈയിംസിൽ മെഡലുകൾ നേടിയ ബിലാൽ അബ്ദുൽ ലത്തീഫ്,ഷിഫിലി ഷഫാത്ത്,ഫിദ ഫാത്തിമ എന്നിവരെയും ഗുരുക്കന്മാരായ എം. കുഞ്ഞിമൂസ, അഷറഫ് എന്നിവരെയും ആദരിച്ചു. അഹമ്മദ് കെ പി,എം കുഞ്ഞിമൂസ ഗുരുക്കൾ, ടി രാജൻ എന്നിവർ പ്രസംഗിച്ചു. ഗുരുക്കൾ മധു പുതുപ്പണം സ്വാഗതവും കെ.എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.