img20231224
താഴക്കോട് എൽ.പി.സ്കുൾ കുട്ടികളുടെ ഡയറി നഗരസഭ ചെയർമാൻ പി.ടി. ബാബു പ്രകാശനം ചെയ്യുന്നു

മുക്കം: താഴക്കോട് ഗവ.എൽ. പി. സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ പഠനപ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡയറി "കലിക" മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു പ്രകാശനം ചെയ്തു. അദ്ധ്യാപിക മീന ജോസഫ് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ഒ. ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർ എം.വി.രജനി, സ്കൂൾ വികസന സമിതി ട്രഷറർ കെ.രാമചന്ദ്രൻ , എസ്.എം.സി ചെയർമാൻ സൽമാനുൽ ഫാരിസ്, സന്തോഷ് പെരളിയിൽ, കെ. മോഹനൻ എന്നിവർ സംബന്ധിച്ചു. സി.കെ ജയതി സ്വാഗതവും എം.പി.ഖൈറുന്നീസ നന്ദിയും പറഞ്ഞു.