ഫറോക്ക്: യു.ഡി.എഫ് നഗരസഭാ ഭരണസമിതിയുടെ പദ്ധതി നിർവഹണത്തിലെ അനാസ്ഥയ്ക്കും, ഫറോക്ക് നഗരസഭയിലെ ഭരണസ്തംഭനത്തിനുമെതിരെ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.പി. എം ഏരിയാ കമ്മറ്റി അംഗം യു. സുധർമ്മ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ടി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുലൈഖ.കെ.പി,കൗൺസിലർമാരായ കമറു ലൈല. കെ, ഷീബ.പി, അഫ്സൽ.കെ.എം , എൽ ഡി എഫ് കക്ഷി നേതാക്കളായ എം.എം.മുസ്തഫ, മുരളി.കെ.ടി, കെ.ബി ഷാ എന്നിവർ പ്രസംഗിച്ചു. പി.ബിജീഷ് സ്വാഗതവും, സി. പ്രതീശൻ നന്ദിയും പറഞ്ഞു.