1
കോ - ഓപറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് ക്യാമ്പ് പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

വടകര: കോ - ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഈ വർഷത്തെ എൻ.എസ്.എസ് ക്യാമ്പ് വിലാതപുരം എൽ.പി സ്കൂളിൽ ആരംഭിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ കൃഷ്ണൻ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പുറമേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലൈബ്രറിയും ആരംഭിക്കും. ചടങ്ങിൽ ശ്രീജിൻലാൽ, കൂടതാൻങ്കണ്ടി രവീന്ദ്രൻ, കിഷോർ കാന്ത് പി എം എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനദ്ധ്യാപിക ജയശ്രീ സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി അഞ്ജലി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു