കുന്ദമംഗലം: നിർദ്ധനരായ കുടുംബത്തിന് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി വീട് നിർമ്മിച്ചുനൽകി. വീടിന്റെ താക്കോൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷമീന വെള്ളക്കാട്ടിന് നൽകി നിർവഹിച്ചു. ഷമീന വെള്ളക്കാട് അദ്ധ്യക്ഷത വഹിച്ചു. യു.സി.രാമൻ, അഡ്വ:നൂർബിന റഷീദ്, എം. ധനീഷ് ലാൽ , ഷറഫുന്നിസ, എ.പി.സഫിയ, ടി.കെ സീനത്ത്, കെ.എം.എ.റഷീദ്, അരിയിൽ അലവി, ബാബു നെല്ലൂളി, ഖാലിദ് കിളിമുണ്ട, കെ.മൂസ്സ മൗലവി, ഹംസ, ഒളോങ്ങൽ ഉസ്സൈൻ, സി.കെ ഫസീല, പി. കൗലത്ത്, ഷറഫുന്നിസ, ഷഹർബാൻ ഗഫൂർ, അരിയിൽ അലവി ഹാജി, എം.ബാബുമോൻ എന്നിവർ പ്രസംഗിച്ചു.