take
take a break

കൊയിലാണ്ടി: ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച

വഴിയോര വിശ്രമകേന്ദ്രത്തിലേക്ക് ആളുകളെത്തിപ്പെടുമോ !. റെയിൽവേ മേല്പാലത്തിന് അടിയിൽ കേന്ദ്ര സർക്കാറിന്റെ പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് വഴിയോരവിശ്രമകേന്ദ്രം പണിതിരിക്കുന്നത്. എന്നാൽ യാത്രക്കാർക്ക് വിശ്രമത്തിനായി ഒരുക്കിയ വിശ്രമകേന്ദ്രത്തിലേക്ക്

ആർക്കും എത്തിപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. ചെങ്ങോട്ട് കാവ് ടൗണിൽ നിന്നും 250 മീറ്റർ അകലെയാണ് വഴിയോരവിശ്രമ കേന്ദ്രമുള്ളത്. നേരത്തെ ഉണ്ടായിരുന്ന റെയിൽവേ ഗേറ്റ് അടച്ചതിന് ശേഷം ആരും ഈ ഭാഗത്തുകൂടെ യാത്ര ചെയ്യാറില്ല. മാത്രമല്ല ആളുകൾ യാത്ര ചെയ്യാതായതോടെ പരിസരം കാട് മൂടി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.

നിരന്തരം ആളുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളോ മറ്റോ വിശ്രമകേന്ദ്രത്തിന് അരികിലില്ലാത്തത് മൂലം ആളുകൾ വിശ്രമകേന്ദ്രം പ്രയോജനപ്പെടുത്താൻ മടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

ദേശീയപാതയിൽ അനുയോജ്യമായ സ്ഥലം കിട്ടാത്തതിനാലാണ് മേല്പാലത്തിനടിയിൽ വിശ്രമകേന്ദ്രം പണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പണി പൂർത്തിയായെങ്കിലും വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതുവരെ നടന്നിട്ടില്ല.

'' ജില്ലയിൽ ദേശീയ പാതയിലെ ഏറ്റവും വലിയ ജംഗ്ഷൻ ചെങ്ങോട്ടുകാവായതിനാൽ ധാരാളം

വാഹനങ്ങൾ, പ്രത്യേകിച്ചും ട്രക്കുകൾ ഇവിടെ നിർത്തിയിടും. അത് കൊണ്ട് വിശ്രമകേന്ദ്രം ആളുകൾക്ക് ഉപയോഗപ്രദമാകും.

പി. വേണു,

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

'' വിശ്രമകേന്ദ്രം പാലത്തിനടിയിലായതിനാൽ ആളുകൾക്ക് എത്തിപ്പെടാൻ പ്രയാസമാണ്. അത് കൊണ്ട് ഇത് മാറ്റി സ്ഥാപിക്കണം- വി.പി. പ്രമോദ്,

പൊതുപ്രവർത്തകൻ