മുക്കം: കീരൻതൊടിക കുടുംബാംഗങ്ങളുടെ എട്ടാമത് സംഗമത്തിന്റെ സമാപനം ഒ.പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. കെ.ടി.മോയി ഹാജി അദ്ധ്യക്ഷത വഹിച്ചു. എം.എ. അബ്ദുസ്സലാം അവാർഡുകൾ വിതരണം ചെയ്തു. കെ.ടി. അബ്ദുറഷീദ്, ഡോ. കെ.ടി.മുഹമ്മദലി, കെ.ടി. ഹാഷിം, കെ.ടി. മെഹബൂബ്, ഡോ. ടി.പി. റാഷിദ്, ഡോ. കെ.ടി. നിസാർ കണ്ണങ്കര, കെ.പി. ആയിഷ എന്നിവർ പ്രസംഗിച്ചു. ഡോക്ടേഴ്സ് മീറ്റിൽ ഡോ കെ.ടി. സലീം, ഡോ.കെ. സഫറുള്ള, ഡോ. ഷഹനാസ് അരീക്കോട്, ഡോ.' കെ.ഷഫീഫ്, ഡോ.കെ.ടി. നസീബ, ഡോ. കെ.ടി. ഷിറിൻ ജഹാൻ, ഡോ. മസ് ന എന്നിവർ പങ്കെടുത്തു.