ulccs

വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. ഭരണ സമിതിയുടെ പ്രഥമ യോഗം രമേശൻ പാലേരിയെ ചെയർമാനായും എം. എം.സുരേന്ദ്രനെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. അജി.കെ.ടി.കെ, വി.കെ.അനന്തൻ, എം. പദ്മനാഭൻ, പി. പ്രകാശൻ, പി. കെ. സുരേഷ്ബാബു, കെ.ടി രാജൻ. ഷിജിൻ ടി. ടി,​ സി. കെ. ശ്രീജിത്ത്, അനൂപ ശശി, ശ്രീജ മുരളി, ടി. ലുഭിന എന്നിവരാണ് ചുമതലയേറ്റ മറ്റ് അംഗങ്ങൾ.