 
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതി സംഘടിപ്പിച്ച ടാലന്റ് സ്പെയർ 2 വർണാഭമായി.
ചേലക്കാട് എം.എൽ. പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം. നജ്മ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ, സി.എച്ച്. നജ്മ ബീവി, പി.പി. ബാലകൃഷ്ണൻ, എ. പ്രേമാനന്ദൻ, സുഹറ പുതിയാറക്കൽ, വി. കെ.ബാലാമണി, റമീസ കുനിയിൽ, കെ. വി. അബ്ദുള്ള ഹാജി എന്നിവർ പ്രസംഗിച്ചു.