ബാലുശ്ശേരി:കൊളത്തൂർ പരം കമ്പ്യൂട്ടേഴ്സ് സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയുമായി 22 പേർ രംഗത്ത്. ഇവർ
കാക്കൂർ പൊലീസിൽ പരാതി നൽകി. പരം കമ്പ്യൂട്ടേഴ്സ് സ്ഥാപനത്തിൽ ജോലി
വാഗ്ദാനം ചെയ്ത് 2021 ജനുവരി - ജൂലായ് കാലയളവിൽ 44 ലക്ഷത്തോളം രൂപ കൈ വായ്പയായി നൽകുകയായിരുന്നു. 6 മാസത്തിനുള്ളിൽ തിരികെ തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കടമായി വാങ്ങിയത്. എന്നാൽ കാലാവധി കഴിഞ്ഞ് തിരികെ തരികയുണ്ടായില്ല. പല തവണ പണം ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയില്ല.
പരം കമ്പ്യൂട്ടേഴ്സ് കേന്ദ്ര സർക്കാരിന്റെ പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്തു കൊടുക്കുന്ന സ്ഥാപനമാണെന്നും 20,000 രൂപ പ്രതിമാസം ശമ്പളം തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇവർക്ക് ജോലി വാഗ്ദാനം ചെയ്തത്. തുടർന്ന് ശമ്പളം കൊടുക്കാതായതോടെ ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുകയായിരുന്നു.
ഇപ്പോൾ പരാതി നല്കിയത് 22 പേരാണെങ്കിലും 52 പേർ ഇങ്ങനെ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ നിന്നെല്ലാമായി ഒന്നര കോടിയോളം രൂപ ഇയാൾ കൈപ്പറ്റിയതായും പരാതിക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മുരളീധരൻ .സി, ഷിജില പി.എ, ധന്യ, സി, ദീപ്തി പ്രമോദ് എന്നിവർ പങ്കെടുത്തു.