img20231226
രവീന്ദ്രൻ പനങ്കുറ അനുസ്മരണ സമ്മേളനം പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ബി.പി.മൊയ്തീൻ സേവാമന്ദിരത്തിന്റെയും കാൻഫെഡ് , രക്തദാന സമിതി, എയിഡ്സ് ബോധവത്കരണ സംഘടന, റെഡ് ക്രോസ് തുടങ്ങി വിവിധ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുടെയും അമരത്ത് പ്രവർത്തിച്ചിരുന്ന രവീന്ദ്രൻ പനങ്കുറയുടെ എട്ടാം ചരമവാർഷിക ദിനാചരണവും അദ്ദേഹത്തിന്റെ പേരിൽ ബി.പി.മൊയ്തീൻ സേവാമന്ദിർ ഏർപ്പെടുത്തിയ രവീന്ദ്രൻ പനങ്കുറ മാനവ സേവാ പുരസ്ക്കാര ദാനവും നടത്തി. പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ വി.ആർ.വി എഴോം ആണ് പുരസ്കാരം നേടിയത്. പുരസ്കാര ദാനവുംഅനുസ്മരണ സമ്മേളന ഉദ്ഘാടനവും പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ നിർവഹിച്ചു. .സേവാമന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ബി. അലിഹസ്സൻ അനുസ്മരണ പ്രഭാഷണം നടത്തി.