കുന്ദമംഗലം: പെൻഷനേഴ്സ് സംഘ് ജില്ലാസമ്മേളനം കുന്ദമംഗലം ഹയർസെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുന്ന ഇക്കാലത്ത് കുറഞ്ഞ വരുമാനമുള്ള പെൻഷൻകാരുടെ ക്ഷാമാശ്വാസതുക ആറ് ഗഡു തടഞ്ഞു വെച്ചത് സർക്കാർ ചെയ്യുന്ന അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ അദ്ധ്യക്ഷൻ പുതിയേടത്ത് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.എൻ. ദേവദാസ്,ബാലചന്ദ്രൻ,ഷാജി, സി.എം.രാമചന്ദ്രൻ, സെൽവരാജ്, ബിജു, ബാബുരാജ്, എന്നിവർ പ്രസംഗിച്ചു. ബാബു മാമ്പ്ര നന്ദിയും പറഞ്ഞു.