വടകര: കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ രൂപം കൊണ്ട 'ക ചിക' ആർട്ട് ഗ്യാലറി ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്‌തു. എടോടി കചിക ആർട്ട് ഗ്യാലറിക്ക് സമീപം നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മദനൻ, സുനിൽ കോട്ടേമ്പ്രം, ശിവകൃഷണൻ , ശശികുമാർ കതിരൂർ, നിരൂപകൻ സജയ് കെ വി, മുനിസിപ്പൽ വൈസ് ചെയർമാൻ പി സജീവൻ പ്രസംഗിച്ചു. രമേശ് രഞ്ജനം സ്വാഗതവും രാജേഷ് കെ എടച്ചേരി നന്ദിയും പറഞ്ഞു
ചിത്രങ്ങൾ ജനുവരി രണ്ടാം തിയതിവരെ പ്രദർശിപ്പിക്കും.