 
കുന്ദമംഗലം: ക്രിസ്മസ് അവധിക്കാല ശാസ്ത്രരംഗം ശിൽപ്പശാലയും പ്രതിഭകളെ ആദരിക്കലും കുന്ദമംഗലം ഈസ്റ്റ്, എ.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് അംഗം ജീഷ ചോലക്കമണ്ണിൽ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ മുഖ്യാതിഥിയായിരുന്നു. പി.ടി.എ.പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ, അന്തർദേശീയ ബഹുമതിക്ക് അർഹനായ എ.ഇ.ഒ. കെ.ജെ. പോളിനെയും സാമൂഹ്യ ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ ബഹുമതി നേടിയ കെ.സുധീർ ബാബുവിനെയും ആദരിച്ചു. തുടർന്ന് നടന്ന ശിൽപ്പശാലകൾക്ക് ഇ.വിശ്വനാഥൻ, മനുമോഹൻ, അജയ് കുമാർ, ഷീന എന്നിവർ നേതൃത്വം നൽകി. എ.സി. ഗീത, ഉഷാദേവി, സുധീർ ബാബു എന്നിവർ പ്രസംഗിച്ചു.