news
പടം. പോലീസ് ഇൻസ്പെക്ടർ മുനീർ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റും മലബാർ കാൻസർ കെയർ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിന്നൂസിന്റെ രക്തദാന ക്യാമ്പ് കുറ്റ്യാടി ഗ്രീൻ വാലി പാർക്കിൽ എസ്.ഐ കെ. മുനീർ ഉദ്ഘാടനം ചെയ്തു. ഡോ.പി.കെ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. . ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നസീർ ചിന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മഞ്ജു. , വഹിദ പാറേമ്മൽ , അബ്ദുൽ സലാം മുള്ളൻകുന്ന്, നവാസ് കുണ്ട് തോട്, എൻ.പി സലാം, അബ്ദുൽ സലാം കായക്കൊടി , ശ്രീജേഷ് ഊരത്ത്, ഹാഷിം നമ്പാടൻ തുടങ്ങിയവർ പ്രസംഗിച്ചു. നാൽപതിലധികം പേർ രക്തം ദാനംചെയ്തു.