img20231227
രാഹുൽ ഗാന്ധി എം.പിയുടെ കലണ്ടർ പ്രതിപക്ഷ നേതാവ് വി.ഡി.സതിശൻ പ്രകാശനം ചെയ്യുന്നു

മുക്കം: രാഹുൽഗാന്ധി എം.പി.യുടെ 2024ലെ കലണ്ടർ ഡോ.എം.എൻ.കാരശ്ശേരിക്ക് നൽകി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രകാശനം ചെയ്തു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം നടത്തിയ ഇടപെടലുകളുടെ ദൃശ്യങ്ങൾ അടങ്ങിയതാണ് കലണ്ടർ. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.പി അനിൽകുമാർ എം.എൽ.എ, മുസ്ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി സി. പി. ചെറിയ മുഹമ്മദ്‌,മലപ്പുറം ഡി.സി. സി പ്രസിഡന്റ്‌ വി.എസ് ജോയ്, വയനാട് ഡി.സി.സി പ്രസിഡന്റ്‌ എൻ. ഡി. അപ്പച്ചൻ, ആര്യാടൻ ഷൗക്കത്ത്, അഡ്വ കെ.ജയന്ത്, മില്ലി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.