img20231227
എ.കെ.പ്രഭാകരൻ നായരെ ഡോ.ആർസുവും പി.പി.ശ്രീധരനുണ്ണിയും പൊന്നാടയണിയിക്കുന്നു

മുക്കം: എ.കെ.പ്രഭാകരൻ നായരുടെ പുതിയ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കാരശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ "ദുഃഖപർവ്വം''കവിതാ സമാഹാരം ജാനമ്മ കുഞ്ഞുണ്ണിക്ക് നൽകി ഡോ.ആർസു പ്രകാശനം ചെയ്തു. "പാടി ആടി രസിക്കാം"എന്ന ബാലസാഹിത്യകൃതിയുടെ പ്രകാശനം കാഞ്ചനമാലയ്ക്ക് പുസ്തകം നൽകി പി. പി. ശ്രീധരനുണ്ണിയും "കഥാപ്രസംഗങ്ങൾ'' എന്ന കൃതിയുടെ പ്രകാശനം ഡോ.എം കെ പ്രീതയ്ക്ക് പുസ്തകം നൽകി എൻ. ബാലകൃഷ്ണൻ നായരും നിർവഹിച്ചു. ഡോ.ആർസുവും പി. പി. ശ്രീധരനുണ്ണിയും ചേർന്ന് എ. കെ.പ്രഭാകരൻ നായരെ പൊന്നാടയണിയിച്ചു. എ കെ.ശശിധരൻ സ്വാഗതവും പി.ടി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.