നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ.എസ്. എസ്.പി. യു) നാദാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് അംഗം സി.വി. നജ്മ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.അമ്മത് അദ്ധ്യക്ഷത വഹിച്ചു. എം.സി. നാരായണൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ദാമു, പി. കരുണാകരക്കുറുപ്പ്, പി.വി. വിജയകുമാർ, ടി.രാജൻ, വി. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ഒ. പി. ഭാസ്ക്കരൻ സ്വാഗതവും ട്രഷറർ കെ. ഗംഗാധരൻ നന്ദിയും പറഞ്ഞു.