വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ഉയരെ പ്രതിഭകളുടെയും കുടുംബശ്രീ ബാലസഭയുടെയും ദ്വിദിന സഹവാസ ക്യാമ്പ് ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളേജിൽ കെ .പി കുഞ്ഞമ്മദ് കുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയപ്രഭ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ശശിധരൻ കുയ്യണ്ടത്തിൽ ശശിധരൻ ഗീത.ടി.ടി ഉയരെ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ലെനീഷ് വി.ഷംസുദ്ദീൻ ഇ, മനോജ് കൊയപ്ര' റിൻഷാദ്, ബ്രിജേഷ് , രജീഷ് പി.വി, നിമ്മി, ഷബിന, ധന്യ, പ്രവീണ, സൗമ്യ എന്നിവർ പ്രസംഗിച്ചു.