കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് അഭിമാനകരമായ നേട്ടം. ബിസിനസ് വേൾഡ് സപ്ലൈ ചെയിൻ കോംപറ്റീറ്റീവ്നസ് സമ്മിറ്റിന്റെ രണ്ടാം പതിപ്പിലാണ് സെന്റർ സപ്ലൈ ചെയിൻ വിദ്യാഭ്യാസവും വികസനവും എന്ന വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.
ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് മേഖലകളിലുള്ള പ്രതിബദ്ധതയുടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ അംഗീകാരം തേടിയെത്തിയത്. ഹിന്റ് വെയർ ഹോം ഇന്നവേഷൻ ലിമിറ്റഡിന്റെ സി.ഇ.ഒ സലിൽ കപൂർ അടങ്ങിയ 16 അംഗ ജൂറി പാനലാണ് കർശന സെന്റർ ഓഫ് എക്സലൻസ് ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിനെ അവാർഡിനായി തിരഞ്ഞെടുത്തത്.
2023 ൽ സപ്ലൈ ചെയിൻ രംഗത്തെ മികച്ച സംഭാവനകളെ കണക്കിലെടുത്താണ് ബിസിനസ് വേൾഡ് സപ്ലൈ ചെയിൻ അവാർഡുകൾ പ്രഖ്യാപിച്ചത്. എൻ .ഐ .ടി കാലിക്കറ്റിന് വേണ്ടി സെന്റർ ഓഫ് എക്സലൻസ് ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ചെയർപേഴ്സൺ ഡോ. വിനയ് വി.പണിക്കർ സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഇ.വി.പി അഡ്മിനും സി.എഫ്ഒയുമായ സ്‌നേഹ ഒബ്‌റോയി, ബിഡബ്ല്യു ബിസിനസ് വേൾഡ് എൻഗേജ് സി.ഇ.ഒ ഹോഷി ഗസ്വല്ല, ബി ഡബ്ള്യു വെൽ ബേക്കിംഗ് വേൾഡ് ആൻഡ് ബി. ഡബ്ള്യു ഹെൽത്ത് കെയർ വേൾഡ് സി.ഇ.ഒ ആയ ഹർബിന്ദർ നരുല എന്നിവരിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.