വടകര: കോഴിക്കോട് റൂറൽ ജില്ലാ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സീനിയർ കേഡറ്റുകൾക്കായി ജില്ലാതല വാർഷിക സഹവാസ ക്യാമ്പ് കളക്ടിയോ 2023 മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കെ പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ.കെ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീഷ് പുതിയേടത്ത് , സിമി കെ കെ, ഹെലൻ ഹൈസന്ത് മെന്റോൺസ്, നാരായണൻ എം, പ്രിൻസിപ്പൽ ബീന പി, എച്ച്.എം ജിതേഷ് പി കെ, ജയപ്രസാദ്.സി, ഡോ: എം വി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.