kunnamangalamnews
കോഴിക്കോട് ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രതിഭാ സംഗമം വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ ഉദ്ഘാ‌ടനം ചെയ്യുന്നു

കുന്ദമംഗലം: കോഴിക്കോട് ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രതിഭാ സംഗമം ഗണിത ശാസ്ത്ര വിഭാഗം രാമാനുജൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എൻ.ഐ.ടി.യുമായി ചേർന്ന് നടത്തിയ പരിപാടി വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി.യിലെ രസതന്ത്ര വിഭാഗം പ്രഫസർ ഡോ. എ സുജിത് അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന പരിപാടിയിൽ ശാസ്ത്ര സംവാദം, സാഹിത്യ സംവാദം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പരിചയം, അഭിനയ പരിചയം, വാനനിരീക്ഷണം, എൻ.ഐ.ടി ലാബ് സന്ദർശനം, മാജിക്ക് ഷോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് യു.കെ.ഷജിൽ, സി.ധന്യ എന്നിവർ പ്രസംഗിച്ചു. കെ.പ്രദീപ് കുമാർ സ്വാഗതവും സിറാജുദ്ദീൻ പന്നിക്കോട്ടൂർ നന്ദിയും പറഞ്ഞു.