10
പടം: നാദാപുരം ഫെസ്റ്റ് സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം കല്ലാച്ചിയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ നിർവഹിക്കുന്നു.

നാദാപുരം: ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണാർത്ഥം ജനുവരി 12 മുതൽ 26 വരെ നടത്തുന്ന നാദാപുരം ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് കല്ലാച്ചിയിൽ തുറന്നു . തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ

ഉദ്ഘാടനം ചെയ്തു . വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. അഖില മര്യാട്ട്, സി.കെ.നാസർ, എം. സി.സുബൈർ, ജനീദ ഫിർദൗസ്, കെ. എം.രഘുനാഥ്‌, മുഹമ്മദ് ബംഗ്ലത്ത്, പി.പി. ബാലകൃഷ്ണൻ, ഹമീദ് വലിയാണ്ടി, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ. ചന്ദ്രൻ, ടി. രവീന്ദ്രൻ, തേറത്തു കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വി.വി.റിനീഷ്, വി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.