10
പടം: നാദാപുരത്ത് മുതിർന്ന പൗരന്മാർക്കുള്ള കട്ടിൽ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നിർവഹിക്കുന്നു.

നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ പുതുവത്സര സമ്മാനമായി മുതിർന്ന പൗരന്മാർക്ക് കട്ടിൽ വിതരണം ചെയ്തു. ഓരോ വാർഡിൽ നിന്നും ഗ്രാമ സഭ മുഖേന തെരഞ്ഞെടുക്കപ്പെട്ട 96 പേർക്കാണ് വാർഷികപദ്ധതിയിലുൾപ്പെടുത്തി കട്ടിൽ നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌

വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ. നാസർ, എം സി.സുബൈർ, ജനീദ ഫിർദൗസ്‌ എന്നിവരും വി.പി. കുഞ്ഞിരാമൻ, സി.വി. നിഷ മനോജ്‌, ഐ.സി.ഡി.എസ്‌. സൂപ്പർ വൈസർ ശാലിനി എന്നിവർ പ്രസംഗിച്ചു.