ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തനതു വിദ്യാഭ്യാസ പിന്തുണാ പദ്ധതിയായ `മഴവില്ല് ` ന്റെ ഭാഗമായി 2022-23 വർഷം എൽ.എസ്.എസ്., യു.എസ്.എസ് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും 2023-24 വർഷം എൽ.എസ്.എസ്.പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഉമ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.ഇ.സി. കൺവീനർ സന്തോഷ് ബാബു,വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീജ, ഷീജ, എന്നിവർ പ്രസംഗിച്ചു. ധൻരാജ്, രാഹുൽ, അരുൺ, അജിത് എന്നീ അദ്ധ്യാപകർ നേതൃത്വം നല്കി.