മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളജിലെ 85 -87 ബാച്ചിലെ തേർഡ് ഗ്രൂപ്പ് വിദ്യാർത്ഥികളും അദ്ധ്യാപകരും പഴയ കലാലയ മുറ്റത്ത് വീണ്ടും ഒത്തുകൂടി. വി.അബ്ദുല്ലക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ മുൻ വൈസ് ചെയർ പഴ്സൻ ഷൈനി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. പൂർവ്വാദ്ധ്യാപകരെ ആദരിച്ചു. മുൻ പ്രിൻസിപ്പൽ പ്രഫ.വി.എം.ഉസ്സൻ കുട്ടി, ചരിത്ര വിഭാഗം മുൻ തലവൻ പ്രൊഫ.ജി.ആർ.അനിൽ, കായിക വിഭാഗം മുൻ മേധാവി പ്രൊഫ.വി.ടി.തോമസ്, ഇക്കണോമിക് സ് മുൻ മേധാവി ഇ.എ.റസാഖ്, ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ജയശ്രീ സുജനപാൽ, പ്രൊ.ഫ.ടി.യു.അലീമ, പ്രൊഫ.മേരി തോമസ് ,മധുസൂദനൻ തിരുവാലൂർ ഇല്ലത്ത് , ഉമ്മർ വെള്ളലശ്ശേരി, വയലിൽ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.