1
1

കോഴിക്കോട്: ഹമാരെ റഫി സാഹിബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ
അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി റഫി @ 100 മെഗാ ഷോ നടത്തുന്നതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് വൈകീട്ട് അഞ്ചി ന് ടൗൺ ഹാളിൽ നടക്കുന്ന പരിപാടി ഡോ.എം. പി. അബ്ദുസമദ് സമദാനി
എം. പി ഉദ്ഘാടനം ചെയ്യും. വ്യവസായി വടകര ഇരിങ്ങൽ കോട്ടക്കൽ സ്വദേശി സി. കെ. വി. യൂസഫിനെ ആദരിക്കും . സി. പി. സദക്കത്തുള്ള , ഡോ. കെ മൊയ്തു , ഡോ. മെഹറൂഫ് രാജ്, ഷമീർ പടവണ്ണ, ഡോ. എം കുഞ്ഞബ്ദുല്ല, പി വി ഇസ്ഹാഖ് , വി പി സജാദ് , ഡോ. രാജേന്ദ്രനാഥ് എന്നിവർ പങ്കെടുക്കും.