കുറ്റ്യാടി: മഹിളാ കോൺഗ്രസ് വേളം മണ്ഡലം പ്രസിഡന്റും വേളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന മുയ്യോട്ടുമ്മൽ മോളിയുടെ രണ്ടാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കേളോത്ത് മുക്ക് ടൗൺ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു .പി.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി ബാബു, തായന ബാലാമണി, അനീഷ പ്രദീപൻ, സി.എം കുമാരൻ, പി സത്യൻ, സി.എം വിജേഷ്, എം.കെ അനീഷ് എന്നിവർ പ്രസംഗിച്ചു.