img20231229
കർഷക ജാഥയുടെ സമാപന സമ്മേളനത്തിൽ എം.മെഹബൂബ് പ്രസംഗിക്കുന്നു

മുക്കം: സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ എം.ആർ.എഫ് , അപ്പോളോ ടയർ കമ്പനികളിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർഥം നടത്തിയ ജില്ലവാഹന ജാഥ മുക്കത്ത് സമാപിച്ചു. രാവിലെ തൊട്ടിൽപാലത്തു നിന്ന് ആരംഭിച്ച ജാഥ ചെമ്പനോട, ചക്കിട്ടപാറ, കൂരാച്ചുണ്ട്, തലയാട്, ഈങ്ങാപ്പുഴ, കോടഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് മുക്കത്തെത്തിയത്. സമാപന സമ്മേളനത്തിൽ അസിസ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ എം മെഹബൂബ്, ഡെപ്യൂട്ടി ലീഡർ രജീന്ദ്രൻ കപ്പള്ളി, പൈലറ്റ് ജോസഫ് പൈമ്പിള്ളിൽ, ഒ ഡി തോമസ്, അഗസ്റ്റിൻ ജോസഫ്, കെ ഷിജു, കെ.പി ചന്ദ്രി, കല്ലോട്ട് ഗോപാലൻ, ടി.പി കുഞ്ഞമ്മദ്, കെ ഷീജ, ഇ.എസ് ജയിംസ്, ടി.കെ മോഹൻ ദാസ്, നരേന്ദ്രൻ മാവൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.