വടകര: ചോറോട് ക്ഷീര സഹകരണ സംഘം മുൻ പ്രസിഡന്റ് എം.കെ. ശങ്കരന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ക്ഷീര സഹകരണ സംഘം അനുസ്മരണ പരിപാടിയും ഓഫിസിൽ ഫോട്ടോ അനാഛാദനവും നടത്തി. ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രെമോട്ടിങ് കമ്മിറ്റി അംഗം സി.പി. കുമാരൻ ഫോട്ടോ അനാഛാദനം നടത്തി. സംഘം പ്രസിഡന്റ് എം.എം. ശശി അദ്ധ്യക്ഷത വഹിച്ചു. കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി ബീന, സി.വി. ബാബു, ഇ ശ്രീധരൻ, ഇഖ്ബാൽവി.സി., രാജീവൻ ആശാരി മീത്തൽ, ചോറോട് സംഘം സെക്രട്ടറി അനിൽകുമാർ എം., കെ.എം. നാരായണൻ, എൻ. കെ. അജിത്കുമാർ, സംഘം ഡയറക്ടർ ശ്രീജു സി.കെ. എന്നിവർ പ്രസംഗിച്ചു.