നന്മണ്ട : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് താമരശ്ശേരി ജില്ലാതല സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റും റോവർ ആൻഡ് റേഞ്ചർ നിപുൺ ടെസ്റ്റും നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. 28 സ്കൂളുകളിൽ നിന്നായി 290 ആൺകുട്ടികളും 345 പെൺകുട്ടികളും ഉൾപ്പടെ 635 വിദ്യാർത്ഥികളാണ് ടെസ്റ്റിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ഇ.കെ. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ലീഡർ എം.സതീഷ് കുമാർ വിശദീകരണം നടത്തി.