img20231229
ഉദ്ഘാടനത്തിനൊരുങ്ങിയ സ്മൈൽ ചാരിറ്റബിൾ സൊസൈറ്റി ആസ്ഥാനമന്ദിരം

മുക്കം: കാരശ്ശേരി സഹകരണ ബാങ്കിനുകീഴിൽ നടക്കുന്ന ജീവകാരുണ്യ -സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിപുലീകരിക്കാനുമായി നിർമിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം 1 ന് രാവിലെ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ നിർവഹിക്കും. കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ്, വീടില്ലാത്തവർക്ക് വീട് വച്ചു നൽകൽ, സ്കൂളുകളിൽ പ്രഭാത ഭക്ഷണം, നിർധന വിധവകൾക്ക് പെൻഷൻ തുടങ്ങി നിരവധി സേവനങ്ങളാണ് ബാങ്ക് നടത്തിവരുന്നത്. നിലവിൽ എൻ.സി.ഹോസ്പിറ്റലിന്റെ സഹ കരണത്തോടെയാണ് ഡയാലിസിസ് നടത്തുന്നത്. ഇനി ഇത് പുതിയ മന്ദിരത്തിലേക്ക് മാറ്റും.ആനയാംകുന്ന് നെച്ചൂളിപ്പൊയി ലിൽ വാങ്ങിയ 20 സെന്റ് സ്ഥലത്താണ് ബഹുനില മന്ദിരം നിർമ്മി ച്ചത്.