വടകര: 200 ൽ പരം കലാകാരന്മാരെ അണി നിരത്തി കോഴിക്കോടൻ ചങ്ക്സ് വാട്സപ് കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു. കലാകാരന്മാർക്ക് സ്നേഹോപഹാരം നല്കി ആദരിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉളള കലാകാരന്മാരുടെരു വാട്സപ് കൂട്ടായ്മയായ ചങ്ക്സ് സംഗമം സംഗീത സംവിധായകൻ സായി ബാലൻ ഉദ്ഘാടനം ചെയ്തു. ശ്രിജിൽ പിയം അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിൻ പ്രകാശൻ, രജില എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ അറിയപെടാതെ പോകുന്ന കലാകാരന്മാരെ കണ്ടെത്തി കൈപിടിച്ച് ഉയത്താനുളള തയ്യാറെടുപ്പിലാണ് ചങ്ക്സ് പ്രവർത്തകർ.സെക്രട്ടറി ദൃശ്യ സ്വാഗതവും സുജേഷ് പന്നൂർ നന്ദിയും പറഞ്ഞു.