
ഗോവ: കേരളകൗമുദിയുടെ 112ാം വാർഷികാഘോഷത്തിന്റെയും കൗമുദി ടി.വിയുടെ 10ാം വാർഷികത്തിന്റെയും ഭാഗമായി കോഴിക്കോട് യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി 'മൻ കി ബാത്തിലൂടെ' രാജ്യത്തോട് പങ്കുവെച്ച വികസന കാഴ്ചപ്പാടുകളിലെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകം'കേരളകൗമുദി മൻ കി ബാത്ത് ' ഇന്ന് ഗോവയിൽ പ്രകാശനം ചെയ്യും. രാവിലെ 11 ന് ഗോവ രാജ്ഭവനിലെ പഴയ ദർബാർ ഹാളിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പ്രകാശന കർമം നിർവഹിക്കും. വിശിഷ്ട വ്യക്തികൾക്കുള്ള കേരളകൗമുദിയുടെ ഉപഹാരം ഗവർണർ സമ്മാനിക്കും. കേരളകൗമുദി ഡപ്യൂട്ടി എഡിറ്റർ എ.സി.റെജി, കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ, മാർക്കറ്റിംഗ് സീനിയർ മാനേജർ രജീഷ്.കെ.വി എന്നിവർ പങ്കെടുക്കും.