sisupalan
എംബ്രോയിഡറി വസ്ത്രങ്ങളുമായി ശിശുപാലൻ

വടകര: ഹാന്റെ എംബ്രോയിഡറി ഡിസൈനർ വസ്ത്രങ്ങൾ അണിയാൻ താത്പര്യമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ പലപ്പോഴും വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കും. ഇതിന് പരിഹാരമാണ് തിരുവനന്തപുരം പ്ലാ മുട്ടുക്കട ഹാൻഡ് എംബ്രോയിഡറി പ്രൊഡ്യൂസർ കമ്പനി. ഇരിങ്ങൽ അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയിലെ സ്റ്റാൾ നമ്പർ 113ലെത്തിയാൽ കുറഞ്ഞ വിലയിൽ മികവാർന്ന വസ്ത്രങ്ങൾ വാങ്ങാം.
തിരുവനന്തപുരം പ്ലാ മുട്ടുക്കട ഹാൻഡ് എംബ്രോയിഡറി പ്രൊഡ്യൂസർ കമ്പനി മാനേജിംഗ് ഡയക്ടർ
തിരുവനന്തപുരം സ്വദേശി ശിശുപാലനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. തിരുവനന്തപുരം പ്ലാമൂട്ടുക്കട ഗ്രാമത്തിൽ കഴിഞ്ഞ വർഷമാണ് കമ്പനി ആരംഭിച്ചത് .ഇപ്പോൾ കമ്പനിയിൽ 500 ഓളം പേർ ആർട്ടിസാൻസായി ജോലി ചെയ്യുന്നു. സാരികൾ, ബെഡ് ഷീറ്റ്, തലയണ കവർ , ആമഴ , സോഫ കവർ , ചുരിദാർ , ടോപ്പ്, മിഡി കിച്ചൻ ഡ്രസ്, കൈത്തറി മുണ്ട് തുടങ്ങിയ 100 പരം ഹാന്റ് എംബ്രോയിഡറി ഉത്പന്നങ്ങൾ ഇവിടെ ലഭിക്കും.
ഇന്ന് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ഇവരുടെ വസ്ത്രങ്ങൾ എത്തുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത മെറ്റീരിയൽ ക്വാളിറ്റിയും വർക്കിലെ പെർഫെക്ഷനും കൃത്യനിഷ്ഠയുമാണ് തിരുവനന്തപുരം പ്ലാ മുട്ടുക്കട ഹാൻഡ് എംബ്രോയഡറി പ്രൊഡ്യൂസർ കമ്പനിയെ വേറിട്ടുനിർത്തുന്നത്. കേന്ദ്ര കരകൗശല കമ്മിഷണറേറ്റ് മുഖാന്തിരം എംബ്രോയിഡറി പരീശിലനം,​ സൗജന്യ ടൂൽ കിറ്റ് വിതരണം,​ സെമിനാറുകൾ എന്നിവ കമ്പനി മുഖാന്തിരം നടത്തുന്നു. ഫോൺ: 9446491215.

തയ്യാറാക്കിയത്: വിനോദ് സവിധം എടച്ചേരി