കുറ്റ്യാടി : സുഹൃദ് സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന സ്നേഹ സംഗമം ഡോ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ ജമാൽ പാറക്കലിനെ ആദരിച്ചു. അബദുല്ല സൽമാൻ സെഡ്. എ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. മൂസ്സ, ഡോ. പി.കെ.ഷാജഹാൻ, എ.സി. അബ്ദുൽ മജീദ്, ഡോ. ഫിറോസ് കല്ലാറ,വി. നാണു, സി.പി. അബ്ദുൽ സലാം, കെ. ദിനേശൻ, പി.വി.കുഞ്ഞബ്ദുള്ള, ഒ.വി. ലത്തീഫ്, അഡ്വ. ഷിബു ജോർജ്, എൻ.പി.സക്കീർ, എ.അബ്ദുൽ അസീസ്, സി.എച്ച്. ഷരീഫ്, കെ. ഹരീന്ദ്രൻ, എൻ.ബഷീർ, ജയപ്രകാശ്, അൻവർ ഷമീം. സെഡ്. എ, സമീർ ഓണിയിൽ, കെ.എസ്. അബ്ദുല്ല, റഫീക്കുദ്ദീൻ എന്നിവർ പ്രസംഗിച്ചു.