 
വടകര: കേന്ദ്ര പദ്ധതികളിലൂടെ കേരളത്തിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങളാണ് ലഭിക്കുന്നതെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാനും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി. ഏറാമലയിൽ നടന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനിക ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ കൃഷി വിജ്ഞാന കേന്ദ്രം, നബാർഡ്, എഫ്.എ.സി.ടി., എഫ്.സി.ഐ., തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് വികസിത് ഭാരത് സങ്കൽപ് യാത്ര നടക്കുന്നത്.