afg
ആക്ടീവ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന എം.കെ.രാഘവൻ എം.പി

കോഴിക്കോട്: ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച കുടുംബ സംഗമം എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. യു.കെ.കുമാരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എ.കെ.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. കെ.സി.അബു, അഡ്വ.എം.രാജൻ, പി.എം.അബ്ദുറഹിമാൻ , കെ.പത്മകുമാർ, എം.കെ. ബീരാൻ, പി.ഐ. അജയൻ, എം.ടി. ബിജിത്ത്, എം.പി.രാമകൃഷ്ണൻ, മോഹനൻ പുതിയോട്ടിൽ, ഇ.എ.ബഷീർ, ടി.സിജു എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാറിന്റെ ഫോക് ലോർ അവാർഡ് ലഭിച്ച കോട്ടയ്ക്കൽ ഭാസ്‌കരനെയും ഗാന്ധി ദർശൻ പുരക്സാരം നേടിയ ടി.കെ.എ. അസീസിനേയും പുരസ്‌കാരം നൽകി ആദരിച്ചു. ഗായകൻ കെ.സുനിൽകുമാർ കലാ സാംസ്‌കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.