dfbfd
രാജീവ് മലയിൽ

കോഴിക്കോട് : തലച്ചോറിൽ പണ്ടെപ്പഴോ നിലച്ചുപോയ ആവേഗങ്ങളെ രാജീവ് കണ്ടെടുത്തത്

ലോക്ഡൗണിലാണ്. ഭ്രമാത്മകതയുടെ, ആത്മീയതയുടെ, സർഗാത്മകതയുടെ, ആവേഗങ്ങൾ. നിറങ്ങളുടെ, ചിത്രങ്ങളുടെ ആവേഗങ്ങൾ - ക്രിയേറ്റീവ് ഇമ്പൾസസ്. ഇതേ പേരിൽ കോഴിക്കോട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ഒരുക്കിയിരിക്കുന്ന

ചിത്രപ്രദർശനത്തിലും സർഗാത്മക, ആത്മീയ ആവേഗങ്ങളാണ് തന്റെ ചിത്രങ്ങളിലൂടെ രാജീവ് ചർച്ചയ്ക്കെടുക്കുന്നത്. കഴിഞ്ഞ 41 വർഷങ്ങളായി കോഴിക്കോട് ഡെന്റൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന രാജീവ് ഗൗരവമായി വരച്ചു തുടങ്ങിയിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. നാല് വർഷങ്ങൾ രാജീവിന് കൊണ്ട് 110 ചിത്രങ്ങൾ വരക്കാൻ സാധിച്ചു.

അതിൽ നിന്ന് തെരഞ്ഞെടുത്ത് 39 ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. മുൻപ് കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ ഗ്രൂപ്പ് എക്സിബിഷൻ ചെയ്തിട്ടുണ്ടെങ്കിലും ഏകാംഗ പ്രദർശനം ഇതാദ്യം. അക്രിളിക് ചിത്രങ്ങളാണ് കോഴിക്കോട് പ്രദർശിപ്പിച്ചിരിക്കുന്നവയിൽ അധികവും. യൂട്യൂബും ഇന്റർനെറ്റും ആണ് പാഠശാലകൾ. ബ്രഷ് ഒഴിവാക്കി, സ്വന്തമായി നിർമിച്ചതും അല്ലാത്തതുമായ പ്രത്യേക ഉപകരണങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയവയാണ് ഇതിൽ മിക്കവയും. 27 ന് തുടങ്ങിയ പ്രദർശനം ഇന്ന് അവസാനിക്കും. ഡെന്റൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നുണ്ടെങ്കിലും ഇനി വര ജീവിതത്തിന് കൂടുതൽ സമയം ചെലവഴിക്കാനാണ്

രാജീവിന്റെ തിരുമാനം. പൂർണ പിന്തുണയുമായി ഭാര്യ ഡോ. രാധാമണിയും മകനും രാജീവിന്റെ കൂടെയുണ്ട്.