കോഴിക്കോട് : വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന മദർ തെരേസ പുരസ്‌കാരം
ആബ്സ്‌ട്രോപ്പ് ഗ്രൂപ്പിന് സമർപ്പിച്ചു. യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജൻ അഭിയാൻ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കാൻസർ കിഡ്നി കിടപ്പുരോഗികൾക്ക് ഭക്ഷണ കിറ്റ്, ധനസഹായ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകൻ കമാൽ വരദൂർ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി.എൻ.സന്തോഷ് കുമാർ, അഭിൻരാജ് പാറക്കൽ, അമൽ പി.മോഹൻ, യുജിൻ സാമുവൽ, യു.കെ.സജിനി പാവണ്ടൂർ എന്നിവർ പ്രസംഗിച്ചു.