ബാലുശ്ശേരി: ആർ.എസ്.എസ് കോഴിക്കോട് ഗ്രാമ ജില്ല പ്രാഥമിക ശിക്ഷ വർഗ് സമാപിച്ചു. കരുമല ഇൻഡസ് സ്ക്കൂളിൽ നടന്ന വർഗിന്റെ സമാപന ചടങ്ങിൽ യു.കെ. ഷജിൽ അദ്ധ്യക്ഷനായി. സാംസ്കാരിക പരിപാടിയിൽ ആർ.എസ്.എസ് പ്രാന്ത സംഘചാലക് കെ.കെ. ബൽറാം മുഖ്യപ്രഭാഷണം നടത്തി. വർഗ് കാര്യവാഹ് പി.ബിനിൽ , പി.എം. ബിജു എന്നിവർ പ്രസംഗിച്ചു. റിട്ട. ഇൻകം ടാക്സ് കമ്മിഷണറും വർഗ് അധികാരിയുമായ പി.എൻ ദേവദാസ്, ജില്ലാ സംഘചാലക് അഡ്വ. കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ഉണ്ണികുളം
ഇത്തളാട്ടുകാവ് പരിസരത്തുനിന്നു തുടങ്ങിയ പഥസഞ്ചലനം ഇൻഡസ് സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.