കുന്ദമംഗലം: പഴയകാല നാടകകൂട്ടായാമയായ ചാത്തമംഗലം പഞ്ചായത്തിലെ വേങ്ങേരിമഠം ഫ്രന്റ്സ് തിയറ്റേഴ്സിന്റെ 50-ാം വാർഷികാഘോഷം 'അരങ്ങിന്റെ അരനൂറ്റാണ്ട്' പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സിനിമാതാരം അനീഷ് ഗോപാൽ മുഖ്യാതിഥിയായി. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഷീസ സുനിൽകുമാർ, വിദ്യുത് ലത, എം.കെ.അജീഷ്എ, ഷാജു കുനിയിൽ, എ.രവീന്ദ്രൻ, രമേശൻ അഴകത്ത്, കെ.സി.ഭാസ്കരൻ പ്രസംഗിച്ചു. പി. ചാത്തുണ്ണി സ്വാഗതവും പ്രേമൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിച്ചു. പി.എ. കൃഷ്‌ണൻ കുട്ടിയുടെ 'തെരുവു പൂക്കൾ ', ' കിഴക്ക് മലയിലെ പാട്ടുകാർ' എന്നീ നാടകങ്ങളും അരങ്ങേറി.