jameela
കേരള ഗവ.വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷൻ സമാപന സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഗവ. വെറ്ററിനറി ഡോക്ടർമാരുടെ സ്റ്റാഫ് പാറ്റേൺ പ്രശ്‌നം ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കാനത്തിൽ ജമീല എം.എൽ.എ. കേരള ഗവ.വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.ജി.വി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ . ദീലീപ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
രണ്ട് ദിവസങ്ങളിലായി ഹോട്ടൽ ട്രിപ്പന്റയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ മൃഗ സംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ ഓൺ ലൈൻ ട്രാൻസ്ഫർ സുതാര്യമായും കാലതാമസമില്ലാതെയും നടപ്പിലാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവ് പ്രകാരം വകുപ്പിലെ സർവീസ് സംഘടനകളുമായി ചർച്ച ചെയ്ത് വകുപ്പിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഡോ. ദിലീപ് ചന്ദ്രൻ പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരവിജയികൾക്ക് സമ്മാനവും സെന്റ് സേവിയേഴ്‌സ് കോളേജിന് മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള ആദരവും നൽകി. ഡോ. കുര്യാക്കോസ് മാത്യു , ഡോ. എ.ജെ.ജോയ് , ഡോ.എൻ അജയ് കുമാർ , ഡോ.ബി എസ്.സുമിൽ , ഡോ. മനു മോഹൻ ,ഡോ.പി.പി.ബിനീഷ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഡോ.ദിലീപ് ചന്ദ്രൻ ( സംസ്ഥാന പ്രസിഡന്റ്) ഡോ. ടി.കുര്യാക്കോസ് മാത്യു (സെക്രട്ടറി), ഡോ.എം.എസ്.സുബിൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.