വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് 2024- 25വർഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി. കുരിയാടി ശ്രീ കുറുംബ ഭഗവതീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ കെ. മധുസൂദനൻ പദ്ധതികൾ വിശദീകരിച്ചു. സി. നാരായണൻ, ശ്യാമള പൂവ്വേരി. പ്രിയങ്ക സി.പി., കെ.കെ. റിനീഷ് കുമാർ, വി.പി. അബൂബക്കർ ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ.എം. വാസു, രേവതി പെരുവാണ്ടിയിൽ, അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.