ഫാഷൻ ആഭരണ നിർമ്മാണം നേരിട്ട് കാണണോ? വടകര സർഗാലയയിലെ സർഗാലയ ജ്വല്ലറിയിലേക്ക് വരാം. പറഞ്ഞുതരാനും പഠിപ്പിച്ചുതരാനും ഇവിടെ കൊയിലാണ്ടി മുചുകുന്ന് സ്വദേശി രാജൻ അളകയും ഭാര്യ ദീപയുമുണ്ട്. കൂടെ സഹജീവനക്കാരും. ഉത്പ്പാദകരിൽ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക് എന്ന ആശയത്തിലൂന്നിയാണ് ഫാഷൻ ആഭരണ നിർമ്മാണ രംഗത്ത് 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള രാജൻ അളകയുടെ പ്രവർത്തനം. സ്റ്റുഡിയോ നമ്പർ 20 ൽ 1500 സ്ക്വയർ ഫീറ്റിൽ നിർമ്മാണവും വിപണനവും നടക്കുന്നു. സ്‌ക്കൂൾ പ്രവൃത്തിപരിചയ മേളയിലെ മത്സര ഇനമായ ജ്വല്ലറി മേയ്ക്കിംഗിൽ നിരവധി വിദ്യാർത്ഥികൾക്കും സ്വയംസംരംഭകർക്കും ദീപ, കൃഷ്ണപ്രിയ, ലളിത എന്നിവരുടെ നേതൃത്വത്തിൽ പരിശിലനവും നടത്തിവരുന്നു.
ഹൈദരബാദ് പേൾ, സാന്റ് സ്റ്റോൺ, അഗെറ്റ്, ഓപ്പക്ക് കൃസ്റ്റൽ, കൃസ്റ്റൽ , ക്ലാസ് പേൾ , ഗ്ലാസ് ബീഡ്‌സ്, കൂടാതെ സെമി പ്രിസ്റ്റ്യസ് , നാച്ചറൽ സ്റ്റോൺ എന്നീ സ്റ്റോണുകളിൽ നിർമ്മിച്ച ആഭരണങ്ങളും , സിൽവർ, ജർമൻ സിൽവർ , കോപ്പർ, ബ്രാസ് , പഞ്ചലോഹത്തിലും വാകസ് കാസ്റ്റിംഗിലൂടെ ആദരണങ്ങൾ നിർമ്മിച്ച്, ഗോൾഡ് , സിൽവർ , ആന്റിക്ക് , റോഡി യം കോപ്പർ എന്നീ വിവിധ കളറുകളിൽ പ്ലെയിറ്റിംഗും ചെയ്ത് സർഗാലയ ജ്വല്ലറി നിരവധി കസ്റ്റമേഴ്‌സിനെ ആകർഷിക്കുന്നുണ്ട്. ഒപ്പം ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ് ബുക്കിലൂടെയും പ്രമോഷനും നടത്തിവരുന്നു. സ്വയം തൊഴിൽ കണ്ടത്താൻ താത്പ്പര്യമുള്ളവർക്കും ഇത് ഒരവസരമാണ്.
തയ്യാറാക്കിയത്: വിനോദ് സവിധം എടച്ചേരി