കോട്ടയം: കേരള എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക് എൻ.ജി.ഒ യൂണിയൻ കോട്ടയം ജില്ലാകമ്മറ്റി മെച്ചപ്പെട്ട സംവിധാനങ്ങളോടു കൂടിയ ആംബുലൻസ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവാണ് അഭയം ഭാരവാഹികൾക്ക് ആംബുലൻസ് കൈമാറിയത്. എ.ഡി.എം നിർമ്മൽ കുമാർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ്.നായർ, ജില്ലാ പ്രസിഡന്റ് എം.എൻ. അനിൽകുമാർ, സെക്രട്ടറി കെ.ആർ. അനിൽ കുമാർ, അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, അസിസ്റ്റന്റ് സെക്രട്ടറി ബി.ആനന്ദക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
വജ്രജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി 15 ആംബുലൻസുകൾ യൂണിയൻ കൈമാറുകയുണ്ടായി. ലൈഫ് മിഷനു വേണ്ടി ഒരു കോടി രൂപ ചിലവിൽ ഭവന സമുച്ചയം നിർമ്മിച്ചു നൽകി. നാനൂറോളം ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചു. ഇതിന്റെ തുടർച്ചയാണ് ആംബുലൻസ് വാങ്ങി നൽകൽ.
.