drawing

കോട്ടയം : നവകേരള സദസിന്റെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം നിയമസഭ മണ്ഡല പരിധിയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഡിസംബർ എട്ടിന് രാവിലെ 10 മുതൽ 12 വരെ കോട്ടയം എം.ഡി. സെമിനാരി സ്‌കൂളിലാണ് മത്സരം. ഒരു സ്‌കൂളിൽനിന്ന് മൂന്നുപേർക്കു മത്സരിക്കാം. മത്സരാർഥികൾ സ്‌കൂൾ തിരിച്ചറിയൽ കാർഡ് കരുതണം. പെയിന്റിംഗിനുള്ള പേപ്പർ സംഘാടക സമിതി നൽകും. കളറും മറ്റു സാമഗ്രികളും വിദ്യാർഥികൾ കൊണ്ടുവരണം. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനം ലഭിക്കും. ഫോൺ: 9496161411, 9497337061.