
കോട്ടയം: ഗുണനിലവാരമില്ലാത്ത കൂട്ടുവളങ്ങൾ സംസ്ഥാനത്ത് വ്യാപകമായി വിൽക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് കൃഷി മന്ത്രി പി.പ്രസാദിന് പരാതി നൽകി. ലൈസൻസുള്ല കടകളിൽ മാത്രമേ വളം വിൽക്കാവൂ. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റു സാധനങ്ങൾ വിൽക്കുന്ന കടകളിലൂടെ കമ്മിഷൻ വ്യവസ്ഥയിൽ വിൽക്കുകയാണ്. കൃഷി വകുപ്പ് പരിശോധനയുമില്ല. ഗുണനിലവാരമില്ലാത്തതിനാൽ കർഷകർക്ക് സാമ്പത്തിക ബാദ്ധ്യതയുമുണ്ടാക്കുന്നു. അംഗീകൃത കടകളിലൂടെ മാത്രം വിൽക്കാനും ഗുണനിലവാരമില്ലാത്ത കൂട്ടുവളങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു.