
നെടുംകുന്നം: കിടിത്തറ ഒ.പി മാത്യുസാർ(റിട്ട. എച്ച്.എം സെന്റ് മേരീസ് യു.പി സ്‌കൂൾ കൂത്രപ്പള്ളി) നിര്യാതനായി. ദീർഘകാലം നെടുംകുന്നം എസ്.ജെ.ബി.എച്ച്.എസ് സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു മികച്ച അദ്ധ്യാപകനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 60 വർഷക്കാലം സൺഡേ സ്‌കൂൾ അദ്ധ്യാപകനും നെടുംകുന്നം സെന്റ് വിൻസെന്റ ഡീ പോൾ സൊസൈറ്റിയുടെ എ.സി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച 10.30 ന് നെടുംകുന്നം ഫൊറോനാ പള്ളി സെമിത്തേരിയിൽ.