പാലാ: എരുമേലിയിൽ ശുചിമുറി പൈപ്പിലെ വെള്ളം വ്രതനിഷ്ഠരായ അയ്യപ്പൻമാർക്കു വേണ്ടി പാചകത്തിനുപയോഗിച്ചത് ദു:ഖകരമാണെന്നും ഹോട്ടലുകളിലെ ശുചിത്വവും വെള്ളത്തിന്റെ ഗുണമേൻമയും ഉറപ്പുവരുത്തേണ്ടത് ആരോഗ്യവകുപ്പിന്റെ ചുമതലയാണെന്നും ഇതിൽ കാണിച്ച അനാസ്ഥയിൽ പ്രതിഷേധിക്കുന്നതായും വിശ്വഹിന്ദു പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റി.
അയ്യപ്പൻമാരോട് ശുചിമുറികളിലും പാക്കിംഗ് ഗ്രൗണ്ടിലും അധിക തുക ഈടാക്കുന്നതും അധികാരികൾ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പൊൻകുന്നം വിശ്വഹിന്ദു പരിഷത്ത് കാര്യാലയത്തിൽ ചേർന്ന് പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ്് ഡോ. എൻ.കെ. മഹാദേവൻ, ജില്ലാ സെക്രട്ടറി വി.ആർ. വേണുഗോപാൽ, എരുമേലി പ്രഖണ്ഡ് സെക്രട്ടറി എൻ.ആർ. വേലുക്കുട്ടി എന്നിവർ പ്രസംഗിച്ചു.